പിണറായി സിപിഎമ്മിന്റെ കരുത്ത്, മൂന്നാമൂഴമുണ്ടാകുമെന്ന് ഇ.പി. ജയരാജന്
Wednesday, January 22, 2025 11:53 AM IST
കോഴിക്കോട്: സംസ്ഥാനത്ത് എല്‍ഡിഎഫിനു തുടര്‍ഭരണം ഉണ്ടാകുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്. മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാമൂഴം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ കരുത്തും കാവലും പിണറായി വിജയനാണ്. അദ്ദേഹത്തെ പുകഴ്ത്തുന്നതില്‍ തെറ്റില്ല. കരുത്തും ശക്തിയുമുള്ള കേരളത്തിലെ ഇന്നത്തെ ഏറ്റവും നല്ല ഭരണാധികാരിയാണ് പിണറായി വിജയന്. അത് വ്യക്തിപൂജയല്ല.
പിണറായി ചെങ്കൊടിയുടെ ശക്തിയല്ലേ. പാര്‍ട്ടിയും പ്രസ്ഥാനത്തെയും കാത്തുസൂക്ഷിക്കുന്ന ശക്തിയാണത്. ആ നേതൃത്വത്തെ പ്രശംസിക്കുന്നതില്‍ അസഹിഷ്ണുതയെന്തിനാണെന്നും ജയരാജൻ ചോദിച്ചു.