കോ​ൽ​ക്ക​ത്ത: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്നു കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ. രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. ജോ​സ് ബ​ട്‌​ല​ർ ന​യി​ക്കു​ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രേ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

ഗൗ​തം ഗം​ഭീ​ർ ഇ​ന്ത്യ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യ​ശേ​ഷം ട്വ​ന്‍റി-20​യി​ൽ മാ​ത്ര​മാ​ണു ടീം ​ഇ​തു​വ​രെ ഒ​രു പ​ര​ന്പ​ര പോ​ലും തോ​ൽ​ക്കാ​തി​രു​ന്ന​ത് എ​ന്ന​തും വാ​സ്ത​വം.

ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു ക്ഷ​ണം ല​ഭി​ക്കാ​ത്ത മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ സ​ഞ്ജു സാം​സ​ണ്‍ പ​ര​മ്പ​ര​യി​ൽ ഓ​പ്പ​ണ​റാ​യി എ​ത്തും.

2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​നു​ശേ​ഷം ദേ​ശീ​യ ടീ​മി​ലേ​ക്ക് ഇ​താ​ദ്യ​മാ​യി തി​രി​ച്ചെ​ത്തു​ന്ന പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന മ​റ്റൊ​രു കാ​ര്യം. സ്വ​ന്തം നാ​ട്ടി​ലാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള ഷ​മി​യു​ടെ മ​ട​ങ്ങി​വ​ര​വ് മ​ത്സ​രം എ​ന്ന​തും താ​ര​ത്തി​ന്‍റെ ആ​വേ​ശം ഇ​ര​ട്ടി​പ്പി​ക്കും. 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ പു​റ​ത്തി​രു​ന്നെ​ങ്കി​ലും 24 വി​ക്ക​റ്റ് വീ​ഴ്ത്തി, വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഒ​ന്നാ​മ​നാ​യി​രു​ന്നു ഷ​മി.

ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലും ഇ​ടം നേ​ടി​യ ഷ​മി​യു​ടെ ഫി​റ്റ്ന​സും പ്ര​ക​ട​ന​വും ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ വി​ല​യി​രു​ത്ത​പ്പെ​ടും. സൂ​പ്പ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷ​മി​യു​ടെ ഫി​റ്റ്ന​സും ഫോ​മും ഇ​ന്ത്യ​ക്കു നി​ർ​ണാ​യ​ക​മാ​ണ്.