കൊ​ച്ചി: കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത പു​രു​ഷ, വ​നി​ത വോ​ളി​ബോ​ള്‍ ടീ​മു​ക​ളെ ദേ​ശീ​യ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സ് ഇ​ന്നു പ​രി​ഗ​ണി​ക്കും.

ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം.​എ​സ്. അ​നി​ല്‍​കു​മാ​റാ​ണ് ഹ​ര്‍​ജി ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച കോ​ട​തി ഉ​ത്ത​ര​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചാ​ണ് ഹ​ര്‍​ജി മാ​റ്റി​യ​ത്.

തെ​ര​ഞ്ഞെ​ടു​ത്ത ടീ​മു​ക​ള്‍​ക്ക് ദേ​ശീ​യ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍, ഗെ​യിം​സ് ടെ​ക്‌​നി​ക്ക​ല്‍ ക​ണ്ട​ക്ട് ക​മ്മി​റ്റി, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.