യുവേഫ ചാന്പ്യൻസ് ലീഗ്: ആസ്റ്റൺ വില്ലയെ വീഴ്ത്തി മൊണാക്കോ
Wednesday, January 22, 2025 2:02 AM IST
ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ മൊണാക്കോയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മൊണാക്കോ വില്ലയെ വീഴ്ത്തിയത്.
വിൽഫ്രെഡ് സിൻഗോയാണ് മൊണാക്കോയ്ക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് മൊണാക്കോ.