തൃ​ശൂ​ർ: ക​യ്പ​മം​ഗ​ല​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്കൂ​ൾ പ​രി​സ​ര​ത്തു​ള്ള ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും പ​ഴ​കി​യ ഭ​ക്ഷ​ണ സാധനങ്ങളും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ക​യ്പ​മം​ഗ​ലം ഫി​ഷ​റീ​സ് ഹോ​ട്ട​ൽ അ​ട​പ്പി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നു​പീ​ടി​ക, ഫി​ഷ​റീ​സ് സ്കൂ​ൾ പ​രി​സ​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗി​രീ​ഷ് മോ​ഹ​ൻ, ക​യ്പ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​സു​രേ​ഷ് , ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എ​സ്.​ബി​നോ​ജ്, കെ.​വി. ര​ഞ്ജി​ത്ത്, എ.​ഡി. ല​ദീ​പ്, വൈ .​മു​ഹ​മ്മ​ദ്‌ ബാ​ദു​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.