അയിലൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാക്കൾ അറസ്റ്റിൽ
Tuesday, January 21, 2025 11:48 PM IST
പാലക്കാട് : നെന്മാറ അയിലൂർ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാക്കളായ മൂന്നുപേർ അറസ്റ്റിൽ. 2022 ൽ രജിസ്റ്റ൪ ചെയ്ത കേസിലാണ് പോലീസ് നടപടി.
ബാങ്ക് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ വി.വിജയൻ, മുൻ സെക്രട്ടറിയും സിപിഎം നേതാവുമായ കഴണിച്ചിറ രാഘവദാസന്, മുൻ ജീവനക്കാരൻ വിത്തനശേരി നടക്കാവ് രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിക്ഷേപകരുടെ രേഖകൾ ഉപയോഗിച്ച് പ്രതികൾ ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് കേസ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.