ഓട്ടത്തിനിടെ കാർ കത്തി നശിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Tuesday, January 21, 2025 10:37 PM IST
പാലക്കാട് : കക്കാട്ടിരിയിൽ ഓട്ടത്തിനിടെ കാർ കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതിന് കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്.
കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അയച്ചു.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.