ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​ക​ളാ​യ ര​ണ്ട് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രെ വി​സ്ത​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി പ​ള്‍​സ​ര്‍ സു​നി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. സു​നി​യു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​റാം പാ​റ​ക്കാ​ട്ടാ​ണ് പ​ൾ​സ​ർ സു​നി​ക്ക് വേ​ണ്ടി ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച ഡോ​ക്ട​ര്‍, ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​ണം എ​ന്നാ​ണ് പ​ള്‍​സ​ര്‍ സു​നി​യു​ടെ ആ​വ​ശ്യം.

ഇ​വ​രെ വി​സ്ത​രി​ക്കു​ന്ന സ​മ​യ​ത്ത് താ​ന്‍ ജ​യി​ലി​ല്‍ ആ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​നോ​ട് കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കാ​നാ​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പ​ള്‍​സ​ര്‍ സു​നി​യു​ടെ വാ​ദം.