ഓസ്ട്രേലിയൻ ഓപ്പൺ; അൽകാരസിനെ വീഴ്ത്തി ജോക്കോവിച്ച് സെമിയിൽ
Tuesday, January 21, 2025 8:31 PM IST
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ അൽകാരസിനെ വീഴ്ത്തി ജോക്കോവിച്ച് സെമിയിൽ കടന്നു. മൂന്നു മണിക്കൂറും 38 മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് സെർബിയൻ താരത്തിന്റെ ജയം.
സ്കോർ: 4-6, 6-4, 6-3, 6-4. നേർക്കുനേർ പോരാട്ടങ്ങളിൽ സ്പാനിഷ് താരത്തിനെതിരെ ജോക്കോവിച്ച് അഞ്ച് മൂന്നിന്റെ ലീഡും നേടി. ആദ്യ സെറ്റ് 6-4 ന് കൈവിട്ട ശേഷമാണ് ജോക്കോവിച്ചിന്റെ തിരിച്ചുവരവ്.
മെൽബണിലെ റോഡ് ലേവർ അരീനയിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ജർമനിയുടെ രണ്ടാം സീഡായ അലക്സാണ്ടർ സ്വരേവാണ് ജോക്കോവിച്ചിന്റെ എതിരാളി.