തൊട്ടി കയർ കഴുത്തിൽ കുരുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം
Tuesday, January 21, 2025 6:27 PM IST
മലപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. താനൂർ മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.