സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ എൻ.എൻ. കൃഷ്ണദാസിന് വിമർശനം
Tuesday, January 21, 2025 5:37 PM IST
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാവ് എൻ.എൻ. കൃഷ്ണദാസിന് രൂക്ഷ വിമർശനം. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് വിമർശനം.
കൃഷ്ണദാസിന്റെ പ്രസ്താവന നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. മാധ്യമങ്ങൾക്കെതിരെ നടത്തിയ ഇറച്ചിക്കട പ്രയോഗത്തിലും വിമർശനം ഉയർന്നു.
ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്. പെട്ടി വിവാദത്തിൽ ഉൾപ്പെടെ നടത്തിയ പ്രസ്താവനയ്ക്ക് കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു.