ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
Tuesday, January 21, 2025 2:38 PM IST
റായ്പൂർ:ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മാവോയിസ്റ്റ് നേതാവ് ചലപതി (ജേറാം) അടക്കമുള്ളവർ കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം.
ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് സുരക്ഷാസേന വിലയിട്ടിരുന്നത്. കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ.
പ്രദേശത്തുനിന്ന് വലിയതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്ന് അധികൃതർ അറിയിച്ചു. സിആർപിഎഫ്, ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും സുരക്ഷാസേനകൾ എന്നിവർ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.
അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയാണ് സേന ഓപറേഷൻ ആരംഭിച്ചത്.