സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി; അടിയന്തരപ്രമേയം തള്ളി
Tuesday, January 21, 2025 12:04 PM IST
തിരുവനന്തപുരം: കൂത്താട്ടുകുളം വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനെ ചൊല്ലി സഭയിൽ ഭരണപ്രതിപക്ഷ ബഹളം.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുണ്ടാക്കിയതോടെ അദ്ദേഹം പ്രകോപിതനായി കൈയിലിരുന്ന പേപ്പര്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. ബഹളത്തിന് സ്പീക്കര്‍ കൂട്ടുനില്‍ക്കുന്നെന്ന് സതീശന് ആരോപിച്ചു. എന്ത് തെമ്മാടിത്തമാണിതെന്നും സതീശൻ ചോദിച്ചു
എന്നാല്‍ അത്തരം സംസാരമൊന്നും ഇങ്ങോട്ട് വേണ്ടെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. താൻ പറഞ്ഞിട്ട് ഭരണപക്ഷം കേൾക്കുന്നില്ലെന്നും സ്പീക്കർ മറുപടി പറഞ്ഞു.
അതേസമയം, സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കലാ രാജുവിനെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ സ്പീക്കർ അടിയന്തരപ്രമേയം തള്ളി.