കോ​ഴി​ക്കോ​ട്: പോ​ക്‌​സോ കേ​സി​ല്‍ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്. പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക​ണ്ടാ​ണ് തിങ്കളാഴ്ച രാ​ത്രി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

കേ​സി​ല്‍ പ്ര​തി​യാ​യ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​നെ​തി​രേ ന​ട​പ​ടി വൈ​കു​ന്ന​താ​യി കാ​ണി​ച്ച് കു​ട്ടി​യു​ടെ ബ​ന്ധു അ​ടു​ത്തി​ടെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ്ര​തി വി​ദേ​ശ​ത്തേ​ക്കു ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഭീ​ഷ​ണി​യു​ണ്ടെ​ന്നും അ​ത് ഭ​യ​ന്നു കു​ട്ടി​യെ സ്‌​കൂ​ളി​ല്‍ അ​യ​യ്ക്കു​ന്നി​ല്ലെ​ന്നും ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​നെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍റെ മാ​ങ്കാ​വി​ലെ വീ​ട്ടി​ല്‍ പോ​ലീ​സ് എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ന​ട​ന്‍റെ മു​ന്‍​കൂ​ര്‍​ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​യാ​ഴ്ച ത​ള്ളി​യി​രു​ന്നു. നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ക​സ​ബ പോ​ലീ​സാ​ണ് ന​ട​നെ​തി​രേ കേ​സെ​ടു​ത്ത​ത്. കു​ടും​ബ ത​ര്‍​ക്ക​ങ്ങ​ള്‍ മു​ത​ലെ​ടു​ത്ത് ജ​യ​ച​ന്ദ്ര​ന്‍ മ​ക​ളെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.