വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ അ​തി​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ല്‍ ഒ​പ്പു​വ​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റും. സം​ഘ​ട​ന​യ്ക്ക് ഇ​നി മു​ത​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​ല്ല.

കോ​വി​ഡി​നെ​യും മ​റ്റു ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​ക​ളെ​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന തെ​റ്റാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നീ​ക്കം. കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പാ​രി​സ് ക​രാ​റി​ൽ​നി​ന്നും അ​മേ​രി​ക്ക പി​ന്മാ​റും.

സ്ത്രീ, ​പു​രു​ഷ​ൻ എ​ന്നീ ര​ണ്ട് ലിം​ഗ​ങ്ങ​ളെ മാ​ത്ര​മേ യു​എ​സ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കൂ​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ രേ​ഖ​യ്ക്ക് പു​റ​ത്താ​കും.

2021ൽ ​ട്രം​പി​ന് വേ​ണ്ടി ക​ലാ​പം ഉ​ണ്ടാ​ക്കി​യ 1600 പേ​ർ​ക്ക് മാ​പ്പ് ന​ൽ​കി. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കേ​സു​ക​ളും ഉ​പേ​ക്ഷി​ക്കാ​ൻ നീ​തി​ന്യാ​യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മെ​ക്‌​സി​ക്കോ അ​തി​ർ​ത്തി​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. യു​എ​സി​ൽ ജ​നി​ച്ച ആ​ർ​ക്കും പൗ​ര​ത്വം ന​ൽ​കു​ന്ന ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ലും ട്രം​പ് ഒ​പ്പു​വ​ച്ചു.

ഊ​ർ​ജ്ജ അ​ടി​യ​ന്ത​രാ​വ​സ്ഥാ പ്ര​ഖ്യാ​പ​ന​മാ​ണ് മ​റ്റൊ​ന്ന്. എ​ണ്ണ ഖ​ന​നം ചെ​യ്യാ​നാ​യി ആ​ർ​ട്ടി​ക് തു​റ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര ഊ​ർ​ജ ഉ​ൽ​പ്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.