തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യി​ൽ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​യെ ഇ​ന്ന് വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ക്കും. വ​യ​നാ​ട്ടി​ൽ നി​ന്നും ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്നു തൃ​ശൂ​രി​ലെ​ത്തും.

നി​ല​വി​ൽ വെ​റ്റി​ന​റി ഡോ​ക്ട​മാ​രാ​യ ഡേ​വി​ഡ്, മി​ഥു​ൻ, ബി​നോ​യ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കാ​ട്ടാ​ന. ആ​ന​യു​ടെ മു​റി​വ് ഗു​രു​ത​ര​മ​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നി​ല​വി​ൽ വ​നം വ​കു​പ്പ്. എ​ന്നാ​ൽ, മു​റി​വ് മ​സ്ത​ക​ത്തി​ലാ​യ​ത് പ​രി​ഗ​ണി​ച്ചാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ആ​ന​യെ മ​സ്ത​ക​ത്തി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​റ്റ് ആ​ന​ക​ളു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​കാം എ​ന്നാ​ണ് നി​ഗ​മ​നം. ആ​ന​യു​ടെ പ​രി​ക്ക് പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ നി​ന്ന് കു​ങ്കി​യാ​ന​യെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.