എൻ.എം. വിജയൻ ജീവനൊടുക്കിയ കേസ്: കെ. സുധാകരനെ ചോദ്യം ചെയ്തേക്കും
Tuesday, January 21, 2025 9:32 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ ജീവനൊടുക്കിയ കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്തേക്കും.
തന്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് അദ്ദേഹം നേരത്തെ രണ്ടുതവണ സുധാകരന് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടുന്നതിനാണ് പോലീസ് നീക്കം. അതേസമയം, എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസം, കേസിൽ പ്രേരണക്കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കളായ എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥ് എന്നിവർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു.