തി​രു​വ​ന​ന്ത​പു​രം: കൂ​ത്താ​ട്ടു​കു​ള​ത്ത് സി​പി​എം കൗ​ൺ​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷം. വി​ഷ​യം സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച​ചെ​യ്യ​ണ​മെ​ന്നും അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ സ്പീ​ക്ക​ര്‍​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച നി​യ​മ​സ​ഭ​യി​ൽ ഇ​ന്നു തു​ട​ങ്ങും. മൂ​ന്നു ദി​വ​സ​മാ​ണ് ച​ർ​ച്ച. യു​ജി​സി പു​റ​പ്പെ​ടു​വി​ച്ച ക​ര​ട് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും.

കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചെ​ല്ല​ക്ക​പ്പ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​രു​ൺ വി.​മോ​ഹ​ന​നാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

ക​ലാ രാ​ജു കൂ​റു​മാ​റു​മെ​ന്ന ഭീ​തി​യി​ൽ സി​പി​എം നേ​താ​ക്ക​ൾ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് കേ​സ്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്ക​ല്‍, അ​ന്യാ​യ​മാ​യി ത‍​ട​ഞ്ഞു​വ​ക്ക​ല്‍, നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ട്ടം ചേ​ര​ല്‍ തു​ട​ങ്ങി വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.