എടപ്പാളിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം
Tuesday, January 21, 2025 7:40 AM IST
മലപ്പുറം: എടപ്പാളിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടി ബസും ടൂറിസറ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ 30 യാത്രക്കാർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.