യുവേഫ ചാന്പ്യൻസ് ലീഗിൽ കരുത്തർ ഇന്നു കളത്തിലിറങ്ങും
Tuesday, January 21, 2025 6:00 AM IST
ലിവർപൂൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തർ ഇന്നു കളത്തിലിറങ്ങും. ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ എഫ്സി, രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ടീം എഫ്സി ബാഴ്സലോണ, നാലാം സ്ഥാനത്തുള്ള ജർമൻ സംഘം ബയേർ ലെവർകൂസെൻ, അഞ്ചാം സ്ഥാനക്കാരായ ഇംഗ്ലീഷ് ടീം ആസ്റ്റണ്‍ വില്ല തുടങ്ങിയവ ഏഴാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങും.
ലീഗ് ഫോർമാറ്റിൽ ഇതാദ്യമായി അരങ്ങേറുന്ന ചാന്പ്യൻസ് ലീഗിൽ, ആദ്യ എട്ടു സ്ഥാനക്കാരാണ് നേരിട്ട് നോക്കൗട്ടിൽ പ്രവേശിക്കുക. ലീഗ് റൗണ്ടിലുള്ള എട്ട് റൗണ്ടിലെ ഏഴാം റൗണ്ട് മത്സരമാണ് ഇന്ത്യൻ സമയം ഇന്നു രാത്രി 11.15നും നാളെ പുലർച്ചെ 1.30നുമായി അരങ്ങേറുന്നത്.
ലിവർപൂൾ ഫ്രഞ്ച് ക്ലബായ ലില്ലെയെ നേരിടും. ബെൻഫിക്കയാണ് എഫ്സി ബാഴ്സലോണയുടെ എതിരാളി. ബയർ ലെവർകൂസൻ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ആസ്റ്റൺ വില്ല മോണാക്കോ മത്സരവും ഇന്നു നടക്കും.