ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ ജയം
Tuesday, January 21, 2025 4:03 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വൂൾവ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
ടോസിൻ അഡരബയോ, മാർക് കുകുറെല്ല, നോനി മഡുവെകെ എന്നിവരാണ് ചെൽസിക്കായി ഗോളുകൾ നേടിയത്. മാറ്റ് ഡോഹർത്തി ആണ് വൂൾവിസിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസി ലീഗ് ടേബിളിൽ നാലാമതെത്തി. 22 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് ചെൽസിക്കുള്ളത്.