വാഹനാപകടത്തിൽ യുവാവ് മരിച്ചു
Tuesday, January 21, 2025 2:14 AM IST
ഇടുക്കി: യുവാവ് വാഹനാപകടത്തിൽ മരിച്ചു. ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റിൽ അഖിൽ ( 24) ആണ് മരിച്ചത്.
നാഗർകോവിലിൽനിന്ന് ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൊലേറോ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഗർകോവിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.