വിവിധ കേസുകളിലായി പിടികൂടിയ ലഹരി വസ്തുക്കൾ വൻ തോതിൽ നശിപ്പിച്ച് പോലീസ്
Tuesday, January 21, 2025 1:04 AM IST
തൃശൂര്‍: വിവിധ കേസുകളിലായി പിടികൂടിയ ലഹരി വസ്തുക്കൾ വൻ തോതിൽ നശിപ്പിച്ച് പോലീസ്. 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എംഡിഎംഎയുമാണ് പോലീസ് നശിപ്പിച്ചത്.
ഇവയ്ക്ക് 50 ലക്ഷത്തിന് മുകളില്‍ വില വരും. തൃശൂര്‍ റൂറല്‍ പോലീസ് പരിധിയില്‍ ഉള്ള സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്തതാണ് ഈ ലഹരി വസ്തുക്കൾ.
തൃശൂര്‍ റൂറല്‍ പോലീസ് ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.