വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ സു​വ​ർ​ണ യു​ഗം ആ​രം​ഭി​ച്ചെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ന്നു മു​ത​ൽ മാ​റ്റ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വാ​സ വ​ഞ്ച​ന​യു​ടെ കാ​ലം ക​ഴി​ഞ്ഞു. സ്വ​ന്തം അ​തി​ർ​ത്തി സം​ര​ക്ഷി​ക്കാ​തെ മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി സം​ര​ക്ഷി​ക്കാ​ൻ പോ​യെ​ന്നും ജോ ​ബൈ​ഡ​നെ ട്രം​പ് വി​മ​ർ​ശി​ച്ചു.

മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച എ​ക്സി​ക്യൂ​ട്ടി​വ് ഓ​ര്‍​ഡ​റി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ക​ട​ന്നു​ക​യ​റി​യ ക്രിമി​ന​ലു​ക​ളെ പു​റ​ത്താ​ക്കും. ട്രാ​ൻ​സ് ജെ​ന്‍റ​റു​ക​ൾ​ക്ക് രാ​ജ്യ​ത്ത് സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

പ​നാ​മ ക​നാ​ൽ തി​രി​ച്ചു​പി​ടി​ക്കും. ഇ​വി​ടെ​യു​ള്ള ചൈ​ന​യു​ടെ നി​യ​ന്ത്ര​ണം നി​ർ​ത്ത​ലാ​ക്കും എ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യു​ടെ 47-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. ക്യാ​പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.