തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 23 മു​ത​ല്‍ 26 വ​രെ തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സ​ച്ചി​ന്‍ ബേ​ബി​യു​ടെ കീ​ഴി​ലാ​ണ് ടീം ​ഇ​റ​ങ്ങു​ക.

ക​ഴി​ഞ്ഞ ര​ഞ്ജി മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സ​ച്ചി​ന്‍ കാ​ഴ്ച​വ​ച്ച​ത്. ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ള​ത്തി​ന്‌ വേ​ണ്ടി ഏ​റ്റ​വും ഉ​യ​ര്‍​ന്ന റ​ണ്‍​സ് നേ​ടു​ന്ന താ​ര​മെ​ന്ന ബ​ഹു​മ​തി​യും സ​ച്ചി​ന്‍ ബേ​ബി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ സ​ഞ്ജു സാം​സ​ൺ കേ​ര​ള​ത്തി​നാ​യി ക​ളി​ക്കി​ല്ല.

ടീം: ​സ​ച്ചി​ന്‍ ബേ​ബി (ക്യാ​പ്റ്റ​ന്‍), രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍, വി​ഷ്ണു വി​നോ​ദ്, ബാ​ബ അ​പ​രാ​ജി​ത്,അ​ക്ഷ​യ് ച​ന്ദ്ര​ന്‍, മു​ഹ​മ്മ​ദ്‌ അ​സ​റു​ദീ​ന്‍, സ​ല്‍​മാ​ന്‍ നി​സാ​ര്‍, ആ​ദി​ത്യ സ​ര്‍​വ​തെ, ഷോ​ണ്‍ റോ​ജ​ര്‍, ജ​ല​ജ് സ​ക്സേ​ന,ബേ​സി​ല്‍ ത​മ്പി, എം.​ടി.​നി​ധീ​ഷ് , എ​ന്‍.​പി.​ബേ​സി​ല്‍, എ​ന്‍.​എം.​ഷ​റ​ഫു​ദീ​ന്‍ , ശ്രീ​ഹ​രി എ​സ്.​നാ​യ​ര്‍