വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുട്യൂബർ ‘മണവാളൻ’ പിടിയിൽ
Monday, January 20, 2025 11:28 PM IST
തൃശൂർ: കോളജ് വിദ്യാർഥികളെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ "മണവാളൻ' എന്നറിയിപ്പെടുന്ന യുട്യൂബർ മുഹമ്മദ് ഷഹീൻ ഷായെ (26) പോലീസ് പിടികൂടി. കേരളവർമ കോളജിലെ വിദ്യാർഥികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കേച്ചേരി എരനല്ലൂർ സ്വദേശിയാണ് പിടിയിലായ മണവാളൻ. ഇയാളെ പുലർച്ചെയോടെ തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു കേസിന് ആസ്പദമായ സംഭവം.
കാറിൽ വരുകയായിരുന്ന മണവാളനുമായി കോളജ് വിദ്യാർഥികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥികളെ മദ്യലഹരിയിലായിരുന്ന മണവാളനും സംഘവും കാറിൽ പിന്തുടർന്നു. ഇതിനിടെ കാറുകൊണ്ട് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു,