കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
Monday, January 20, 2025 10:07 PM IST
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ. ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനനാണ് കസ്റ്റഡിയിലായത്.
കലാ രാജു കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി വകുപ്പുകൾ ചുമത്തിയാണ് കൂത്താട്ടുകുളം പോലീസ് കേസെടുത്തത്.
ദൃശ്യങ്ങൾ പരിശോധിച്ചാണ് അരുണിനെ കസ്റ്റഡിയിലെടുത്തതെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.