ഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്റു; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
Monday, January 20, 2025 9:41 PM IST
ബംഗളൂരു: മഹാത്മാ ഗാന്ധിയുടെ വധത്തിൽ ജവഹർലാൽ നെഹ്റുവിന് പങ്കുണ്ടെന്ന് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ. ഏകാധിപതിയാകണം എന്ന ആഗ്രഹം നെഹ്റുവിന് ഉണ്ടായിരുന്നു.
അതിനാലാണ് ഗാന്ധി വധം നെഹ്റു ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ബുള്ളറ്റുകളേറ്റാണ് ഗാന്ധിജി മരിച്ചത്. ഇതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്സെയുടെ തോക്കിൽ നിന്ന് വന്നത്.
ഗാന്ധിജിയുടെ ശരീരത്തിൽ പതിച്ച ബാക്കി രണ്ട് ബുള്ളറ്റുകൾ വന്നതെവിടെ നിന്ന് എന്നത് ദുരൂഹമെന്നും യത്നാൽ പറയുന്നു.