ബം​ഗ​ളൂ​രു: ഉ​ള്ളാ​ളി​ലെ സ​ഹ​ക​ര​ണ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി മു​രു​ഗാ​ണ്ടി തേ​വ​ർ, പ്ര​കാ​ശ് (ജോ​ഷ്വാ രാ​ജേ​ന്ദ്ര​ൻ), ക​ണ്ണ​ൻ മ​ണി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 17ന് ​മം​ഗ​ളൂ​രു​വി​ലെ ഉ​ള്ളാ​ളി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ട്ടാ​പ്പ​ക​ൽ 12 കോ​ടി​യോ​ളം രൂ​പ​വി​ല വ​രു​ന്ന സ്വ​ർ​ണ​വും അ​ഞ്ചു ല​ക്ഷം രൂ​പ​യു​മാ​ണ് ഇ​വ​ർ കൊ​ള്ള​യ​ടി​ച്ച​ത്. മും​ബൈ, ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​തി​ക​ളു​ടെ കൈ​യി​ൽ നി​ന്ന് ഒ​രു വാ​ളും ര​ണ്ട് തോ​ക്കു​ക​ളും മോ​ഷ്ടി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ​യും പ​ണ​ത്തി​ന്‍റെ​യും ഒ​രു പ​ങ്കും ക​ണ്ടെ​ടു​ത്തി.

കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളാ​കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഫി​യ​റ്റ് കാ​ർ പി​ടി​ച്ചെ​ടു​ത്തെ​ന്ന് മം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.