പരന്തൂർ വിമാനത്താവളം; പ്രതിഷേധക്കാരെ നേരിൽക്കണ്ട് വിജയ്
Monday, January 20, 2025 7:55 PM IST
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതിക്കെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാരെ നേരിൽക്കണ്ട് വിജയ്. പ്രതിഷേധക്കാർക്ക് തമിഴക വെട്രി കഴകം(ടിവികെ) പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും തന്റെ രാഷ്ട്രീയ യാത്ര പരന്തൂരില്‍ നിന്ന് ആരംഭിക്കുകയാണെന്നും വിജയ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ഉപേക്ഷിക്കണമെന്നും വികസനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പദ്ധതി പരന്തൂരില്‍ നടപ്പാക്കരുതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
910 ദിവസങ്ങളായി പരന്തൂര്‍ വിമാനത്താവളപദ്ധതിക്കെതിരേ സമരം നടക്കുന്നുണ്ട്. 2007ല്‍ എഡിഎംകെയാണ് പദ്ധതി കൊണ്ടുവന്നത്. ഇതിനെ ഡിഎംകെ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു.
സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം നടന് വിജയുടെ പാര്‍ട്ടി ഏറ്റെടുക്കുന്ന ആദ്യ ജനകീയ വിഷയമാണിത്.