നേതൃമാറ്റം; സംസ്ഥാന നേതാക്കളുമായി എഐസിസി ചര്‍ച്ച നടത്തി
Monday, January 20, 2025 7:09 PM IST
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റത്തിനുള്ള ചർച്ചകൾക്ക് തുടക്കമായി. നേതാക്കളിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായം തേടി. രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം മുൻ നിശ്ചയിച്ചപ്രകാരമാണ് ദീപ ദാസ് മുൻഷി നേതാക്കളെ കാണുന്നത്.
രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, ബെന്നി ബെഹനാൻ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കളുമായാണ് ഇന്ന് ചർച്ച നടത്തിയത്. നാളെ കൂടുതൽ നേതാക്കളുമായി ചർച്ച നടത്തും. ആരോഗ്യപ്രശ്നങ്ങൾ കാരണം കെ.സുധാകരൻ മാറണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ പ്രതിപക്ഷനേതാവിന്റെ ശൈലിക്കെതിരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന കടുത്ത കുറ്റപ്പെടുത്തലുകൾ ഹൈക്കമാൻഡിന് മുന്നിലെ പുതിയ പ്രതിസന്ധിയാണ്. തനിക്കെതിരായ വിമർശനങ്ങൾ ആസൂത്രിതമാണെന്ന സംശയം സതീശനുണ്ട്.