തൃശൂർ: അ​തി​ര​പ്പ​ള്ളി വ​ന​മേ​ഖ​ല​യി​ൽ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യെ ക​ണ്ടെ​ത്തി. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്.

ചി​കി​ത്സ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഡോ.​അ​രു​ൺ സ​ക്ക​റി​യ എ​ത്തി​യ​തി​നു​ശേ​ഷ​മാ​വും തു​ട​ർ ചി​കി​ത്സ​യെ പ​റ്റി തീ​രു​മാ​നം എ​ടു​ക്കു​ക​യെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ ആ​ന​യു​ടെ നീ​ക്കം വ​ന​വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

ആ​ന​യു​ടെ പ​രി​ക്ക് പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ മ​യ​ക്കു വെ​ടി വ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ നി​ന്ന് കു​ങ്കി​യാ​ന​യെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.