പോക്സോ കേസ്; റിപ്പോർട്ടർ ചാനൽ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യം
Monday, January 20, 2025 5:23 PM IST
കൊച്ചി: സ്കൂൾ കലോത്സവത്തിനിടെ വിദ്യാർഥിനിയോട് ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ.അരുണ്‍ കുമാറിനും റിപ്പോർട്ടർ ഷാബാസിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പെൺകുട്ടിക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്ത കേസിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള കേസാണോ ഇത്.
പ്രഥമദൃഷ്ട്യാ തന്നെ ഈ കേസ് നിലനിൽക്കില്ലല്ലോ എന്ന് പറഞ്ഞ കോടതി മാധ്യമ പ്രവർത്തകർക്കെതിരെ എന്തിനാണ് ഇത്തരം കേസുകൾ എടുക്കുന്നതെന്നും സിംഗിൾ ബെഞ്ച് ആരാഞ്ഞു. ഹർജി പരിഗണിച്ച ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണനാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പോലീസാണ് ഇരുവർക്കും എതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.