ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു
Monday, January 20, 2025 4:41 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ള സോപോറില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വനമേഖലയായതിനാല്‍ ഭീകരരെ പിടികൂടാനുള്ള ശ്രമം ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.