കൊ​ല്ലം: ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ട​യ്ക്ക​ൽ പാ​ട്ടി​വ​ള​വ് സ്വ​ദേ​ശി ശ്രു​തി (19)നെ​യാ​ണ് ഞാ​യ​റാ​ഴ്ച ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു മാ​സം മു​മ്പാ​യി​രു​ന്നു ശ്രു​തി​യു​ടെ വി​വാ​ഹം. ക​ട​യ്ക്ക​ൽ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

(ആ​ത്മ​ഹ‌​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രു​ക​ൾ 1056, 0471- 2552056).