മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​വ​ഹേ​ള​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം മൊ​റ​യൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ വാ​ഹി​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ ഇ​യാ​ളെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ,മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ ഷ​ഹാ​ന മും​താ​സി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​റ​ത്തെ​ച്ചൊ​ല്ലി ഷ​ഹാ​ന​യെ ഭ​ര്‍​ത്താ​വ് എ​പ്പോ​ഴും ക​ളി​യാ​ക്കി​യി​രു​ന്നു. എ​ന്തി​നാ​ണ് ഈ ​ബ​ന്ധ​ത്തി​ൽ പി​ടി​ച്ചു തൂ​ങ്ങു​ന്ന​തെ​ന്നും വേ​റെ ഭ​ർ​ത്താ​വി​നെ കി​ട്ടി​ല്ലേ​യെ​ന്നും ഭ​ർ​തൃമാ​താ​വ് ചോ​ദി​ച്ചെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

2024 മെ​യ് 27ന് ​ആ​ണ് ഷ​ഹാ​ന മും​താ​സും-​മൊ​റ​യൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ വാ​ഹി​ദും വി​വാ​ഹി​ത​രാ​യ​ത്. 20 ദി​വ​സ​ത്തി​ന് ശേ​ഷം വാ​ഹി​ദ് വി​ദേ​ശ​ത്തേ​ക്ക് പോ​യി. ഇ​തി​ന് പി​ന്നാ​ലെ നി​റ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.