അമിത് ഷായ്ക്കെതിരായ പരാമർശം; രാഹുലിനെതിരായ മാനനഷ്ടക്കേസിലെ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
Monday, January 20, 2025 3:27 PM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽനിന്ന് ആശ്വാസം. കേസിലെ വിചാരണ നടപടികൾ കോടതി സ്റ്റേ ചെയ്തു.
രാഹുലിന്റെ ഹർജിയിൽ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ജാർഖണ്ഡ് സർക്കാരിനും പരാതിക്കാരനും നോട്ടീസ് അയച്ചു.
2019ൽ ബിജെപി പ്രവർത്തകനായ നവീൻ ഝാ ആണ് അമിത് ഷായ്ക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചൈബാസയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അമിത് ഷായെ "കൊലപാതകി' എന്ന് വിളിച്ചതായാണ് ആരോപണം.
ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് രാഹുൽ നടത്തിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.