വധശിക്ഷാ വിധി കേട്ട് നിർവികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ
Monday, January 20, 2025 1:27 PM IST
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസ് വിധി പ്രഖ്യാപനത്തിനു പിന്നാലെ വൈകാരിക രംഗങ്ങൾക്കു സാക്ഷിയായി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി.
നിർവികാരയായാണ് പ്രതി ഗ്രീഷ്മ വധശിക്ഷാ വിധി കേട്ടുനിന്നത്. ഒന്നും പ്രതികരിക്കാൻ പ്രതി കൂട്ടാക്കിയില്ല. അതേസമയം, കോടതി വിധിക്കു പിന്നാലെ ഷാരോണിന്റെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.
ഷാരോണ്‍ രാജ് വധക്കേസില്‍ ഷാരോണിന്റെ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമല്‍കുമാറിന് മൂന്ന് വർഷം തടവുമാണ് ശിക്ഷ ലഭിച്ചത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി വിധിയോടെ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി 24 കാരിയായ ഗ്രീഷ്മ മാറി.