തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്ക​ടി​മ​യാ​യ മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ പി​താ​വ് മ​രി​ച്ചു. കി​ളി​മാ​നൂ​ർ പൊ​രു​ന്ത​മ​ൺ സ്വ​ദേ​ശി ഹ​രി​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഹ​രി​കു​മാ​ർ മ​രി​ച്ച​ത്.

ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വ​ന്ന മ​ക​ൻ ആ​ദി​ത്യ​ൻ ജ​നു​വ​രി 15നാ​ണ് ഹ​രി​കു​മാ​റി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. മു​ഖ​ത്തും ത​ല​യി​ലു​മാ​ണ് ഹ​രി​കു​മാ​റി​ന് പ​രി​ക്കേ​റ്റ​ത്. അ​ന്നു​ത​ന്നെ ഹ​രി​കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ഹ​രി​കു​മാ​റി​നു ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ആ​ദി​ത്യ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ ഉ​ട​ൻ പോ​ലീ​സ് അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ലും സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​രു​ന്നു. ജ​നു​വ​രി 18ന് ​ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​യ മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നി​രു​ന്നു.