തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ഇ​ഞ്ചി​യ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​പു​രം സ്വ​ദേ​ശി അ​രു​ൾ​ദാ​സാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഓ​ടി​ര​ക്ഷ​പെ​ട്ട ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ഭ​യം​തേ​ടു​ക​യാ​യി​രു​ന്നു. ഇയാൾക്ക് നിസാരപരിക്കുകളുണ്ട്.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പുറപ്പെട്ട സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് ഇ​ഞ്ചി​യ​ത്ത് വ​ച്ച് മ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. 40പേർക്ക് പരിക്കേറ്റു.