നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Friday, January 17, 2025 10:45 PM IST
തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു.60 വയസുളള ദാസിനിയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.
വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. നാട്ടുകാരും പോലീസും ഫയർഫോയ്സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
49 പേരാണ് ബസിലുണ്ടായിരുന്നത്. കാട്ടാക്കട ഭാഗത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബം ആണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.