ഗോപന് സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു
Friday, January 17, 2025 6:09 PM IST
നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു.
ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.
നേരത്തെ നിര്‍മിച്ചിരുന്ന സമാധി മണ്ഡപം പൊളിച്ചതിനു സമീപത്തായിട്ടാണ് പുതിയ സമാധി സംവിധാനത്തിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പഴയ സമാധി മണ്ഡപം പൊളിച്ച് ഗോപന് സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഗോപന് സ്വാമിയുടെ മൃതദേഹം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.