പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്
Friday, January 17, 2025 5:38 PM IST
മലപ്പുറം: പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. രണ്ട് ബസിലേയും യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.