സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതി ഇപ്പോഴും സെയ്ഫ്, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്
Friday, January 17, 2025 3:48 PM IST
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം ഇന്ന് രാവിലെ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു.
പ്രതിയുടെ ഒരു സിസിടിവി ദൃശ്യം മാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. അതിനാൽ ആക്രമണം ആസൂത്രിതമായി നടത്തിയതാകാമെന്നാണ് പോലീസ് നിഗമനം. അക്രമത്തിനു പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ സത്ഗുരു ശരൺ അപ്പാർട്ട്മെന്റിൽവച്ചാണ് സെയ്ഫ് അലിഖാന് കുത്തേറ്റത്. അക്രമി ആറുതവണയാണ് സെയ്ഫ് അലിഖാനെ കുത്തിയത്.
മുംബൈയിലെ ലീലാവതി ആശുപ്രതിയിൽ പ്രവേശിപ്പിച്ച താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അന്പത്തിനാലുകാരനായ നടൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.