കൊ​ച്ചി: ബി. ​അ​ശോ​ക് ഐ​എ​എ​സി​ന്‍റെ സ്ഥ​ലം​മാ​റ്റ​ത്തി​ന് സ്റ്റേ. ​കൃ​ഷി​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ ന​ട​പ​ടി​യാ​ണ് സെ​ന്‍​ട്ര​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ സ്റ്റേ ​ചെ​യ്ത​ത്.

സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് സ്ഥ​ലം​മാ​റ്റ​മെ​ന്നാ​യി​രു​ന്നു അ​ശോ​കി​ന്‍റെ ആ​രോ​പ​ണം. കൃ​ഷി​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് പ​രി​ഷ്‌​കാ​ര ക​മ്മീ​ഷ​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കാ​ണ് അ​ശോ​കി​നെ മാ​റ്റി​യി​രു​ന്ന​ത്.

ന​ട​പ​ടി സെ​ന്‍​ട്ര​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മീ​ഷ​ന്‍റെ എ​റ​ണാ​കു​ളം ബെ​ഞ്ച് സ്റ്റേ ​ചെ​യ്ത​തോ​ടെ അ​ശോ​കി​ന് കൃ​ഷി​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​വ​രാം. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ശോ​കി​ന്‍റെ സ്ഥാ​ന​ച​ല​നം.