റോഡില്‍ സ്റ്റേജ് കെട്ടി; പ്രവര്‍ത്തകരെ പരസ്യമായി ശകാരിച്ച് ബിനോയ് വിശ്വം
Friday, January 17, 2025 1:05 PM IST
തിരുവനന്തപുരം: റോഡില്‍ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ പരസ്യമായി ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഐടിയുസി സമരത്തിനായി സ്റ്റേജ് കെട്ടിയതിലാണ് പ്രവർത്തകരെ ബിനോയ് വിശ്വം ശകാരിച്ചത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ റോഡില്‍ കെട്ടിയ സ്റ്റേജ് പിന്നീട് പ്രവര്‍ത്തകര്‍ ഇളക്കിമാറ്റി. തൊഴിലാളികളോട് പറഞ്ഞ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എഐടിയുസിയെ സര്‍ക്കാര്‍ കേട്ടേ തീരു. കേരള സര്‍ക്കാര്‍ ഇന്ത്യക്ക് വഴി കാണിക്കണം. തൊഴിലാളിദ്രോഹ നിലപാടുകള്‍ക്ക് എതിരെയുള്ള എഐടിയുസി പ്രതിഷേധത്തിലായിരുന്നു പ്രതികരണം.