തി​രു​വ​ന​ന്ത​പു​രം: ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ കോ​ട​തി വി​ധി​യി​ല്‍ പ്ര​തി​ക​രി​ച്ച് ഷാ​രോ​ണി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍. ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു​കു​മാ​രി​യെ എ​ന്തി​നാ​ണ് വെ​റു​തെ വി​ട്ട​തെ​ന്ന് ഷാ​രോ​ണി​ന്‍റെ അ​മ്മ ചോ​ദി​ച്ചു. അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഷാ​രോ​ണി​ന്‍റെ പി​താ​വ് ജ​യ​രാ​ജും പ്ര​തി​ക​രി​ച്ചു.

കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ പൊ​ട്ടി​ക്ക​ര​ഞ്ഞാ​ണ് ഷാ​രോ​ണി​ന്‍റെ മാ​താ​പി​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​യ​ത്. ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യും കു​റ്റ​ക്കാ​രി​യ​ല്ലേ? പി​ന്നെ അ​വ​രെ എ​ന്തി​നാ​ണ് വെ​റു​തെ വി​ട്ട​ത്? അ​മ്മ​യും കൂ​ടി ചേ​ര്‍​ന്ന​ല്ലേ എ​ല്ലാം ചെ​യ്ത​ത്. ഗ്രീ​ഷ്മ​യ്ക്കും അ​മ്മ​യ്ക്കും അ​മ്മാ​വ​നും ശി​ക്ഷ ന​ല്‍​ക​ണ​മാ​യി​രു​ന്നെ​ന്നും ഷാ​രോ​ണി​ന്‍റെ അ​മ്മ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യി​ല്‍ പോ​കു​മോ എ​ന്ന​കാ​ര്യ​ത്തി​ൽ ശ​നി​യാ​ഴ്ച​ത്തെ വി​ധി​ക്കു ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ഷാ​രോ​ണി​ന്‍റെ പി​താ​വ് ജ​യ​രാ​ജ് പ​റ​ഞ്ഞു. ഗ്രീ​ഷ്മ കു​റ്റ​ക്കാ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. സി​ന്ധു​വി​നെ ശി​ക്ഷി​ക്കാ​ത്ത​തി​ല്‍ വി​ഷ​മ​മു​ണ്ട്. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കും. വി​ധി​പ്പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.