തി​രു​വ​ന​ന്ത​പു​രം: സ​മാ​ധി വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ നെ​യ്യാ​റ്റി​ന്‍​ക​ര ഗോ​പ​ന്‍ സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്‌​ക​രി​ക്കും. നേ​ര​ത്തെ പോ​ലീ​സ് പൊ​ളി​ച്ച ക​ല്ല​റ​യ്ക്ക് സ​മീ​പം ഗോ​പ​ന്‍ സ്വാ​മി​യെ സ​മാ​ധി​യി​രു​ത്തു​ന്ന​തി​നാ​യി കു​ടും​ബം പു​തി​യ ക​ല്ല​റ ഒ​രു​ക്കി. ഋ​ഷി​പീ​ഠം എ​ന്നാ​ണ് പു​തി​യ ക​ല്ല​റ​യ്ക്ക് നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ ഗോ​പ​ന്‍​സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നും നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യാ​യി വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം മൂ​ന്നി​നും നാ​ലി​നും ഇ​ട​യ്ക്ക് മ​താ​ചാ​ര്യ​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ഹാ​സ​മാ​ധി​യാ​യി സം​സ്‌​കാ​രം ന​ട​ത്തു​മെ​ന്നാ​ണ് കു​ടും​ബം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗോ​പ​ൻ സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ.

അ​തേ​സ​മ​യം, ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ളെ വി​ശ​ദ​മാ​യി വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് വി​ല​യി​രു​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ നെ​യ്യാ​റ്റി​ൻ​ക​ര എ​സ്എ​ച്ച്ഒ എ​സ്.​ബി. പ്ര​വീ​ൺ വ്യ​ക്ത​മാ​ക്കി​യ​ത്.