ന്യൂ​ഡ​ൽ​ഹി: 76 -ാം റി​പ്പ​ബ്ലി​ക്‌ ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ മു​ഖ്യാ​തി​ഥി‌​യാ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ജ​നു​വ​രി 25ന് ​അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ൽ എ​ത്തും.

രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന അ​റ്റ് ഹോം ​വി​രു​ന്നി​ലും സു​ബി​യാ​ന്തോ പ​ങ്കെ​ടു​ക്കും. പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ലേ​യ​റ്റ ശേ​ഷ​മു​ള്ള സു​ബി​യാ​ന്തോ‌​യു‌​ടെ ആ​ദ്യ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. 2020 ൽ ​ഇ​ന്തോ​നേ​ഷ്യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രി​ക്കെ സു​ബി​യാ​ന്തോ ഡ​ൽ​ഹി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി സു​ബി​യാ​ന്തോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. റി​പ്പ​ബ്ലി​ക്‌ ദി​നം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.