ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Thursday, January 16, 2025 5:56 AM IST
ബംഗളൂരു: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.
ബംഗളൂരു നാഗവര റോഡിലായിരുന്നു അപകടം. ഇയാൾ സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വർഷത്തോളമായി ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.